Saturday, September 20, 2008

ബ്ലോഗാരംഭം

കഴിയും തോറും തീർന്നു പോകുന്നല്ലൊ എന്ന വിഷമം - അതാണു ഒറിജിനൽ ആസ്വാദനതിന്റെ ലക്ഷണം എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ.കുട്ടിക്കാലത്തു ബാലരമ വായിക്കുംബോൾ ഉണ്ടായിരുന്ന ആ സുഖം പിന്നീടു വളരെ നാളുകൾക്കു ശേഷം കിട്ടുന്നതു കൊടകരപുരാണം വായിച്ചപ്പോളാണു.ഒറ്റ ഇരുപ്പിനു കൊടകരപുരാണം മുഴുവൻ വായിചു തീർന്നപ്പോൾ തീർന്നു പോയല്ലൊ എന്നു തോന്നി....അപ്പോഴാണു ഇവിടെ വെറേയും ഒരുപാടു പുലികൾ ഉണ്ടെന്നു മനസ്സിലായതു..അങ്ങനെ കഴിഞ്ഞ കുറചു നാളുകളായി സമയം കിട്ടുംബോഴൊക്കെ ആർത്തിയോടെ ഞാൻ എല്ലാ പുലി പോസ്റ്റുകളും വായിക്കാറുണ്ട്..എന്തെങ്കിലും സ്വന്തമായി എഴുതണം എന്ന ഒരു അത്യാഗ്രഹം തോന്നി തുടങ്ങിയിട്ടു അങ്ങോട്ടു സഹിക്കാൻ പറ്റുന്നില്ല..എന്തു കാര്യവും ചെയ്യാൻ ഇറങ്ങി തിരിക്കുന്നതിനു മുൻപ് കഴിവുണ്ടോ എന്നൊന്നും ചിന്തിക്കുന്ന സ്വഭാവം പണ്ടേ ഇല്ലാത്തതിനാൽ അധികം ആലോചിക്കേണ്ടി വന്നില്ല.രചനാ പാടവം തെളിയിക്കാനുള്ള ഒരു വേദി അല്ല , മറിചു എന്തെങ്കിലും എഴുതുമ്പോൾ എനിക്കു കിട്ടിയേക്കാവുന്ന മാനസിക ഉല്ലാസം മാത്രമാണു ഈ അതിമോഹത്തിന്റെ പിന്നിലെ ഏക പ്രചോദനം.ഫ്രണ്ട്ഷിപ്പിന്റെ പേരിലോ അല്ലാതെയോ ഇതു വായിക്കുന്ന എല്ലാ സഹ്രിദയർക്കും തരാൻ എന്റെ കയ്യിൽ കടപ്പാടു മാത്രമെ ഉള്ളു..ബൂലോകത്തെ എല്ലാ നല്ല മനുഷ്യർക്കും നന്ദി പറഞ്ഞു കൊണ്ടു ഞാൻ തുടങ്ങട്ടെ.....ഇതെന്റെ ബ്ലോഗാരംഭം

2 comments:

നിരക്ഷരൻ said...

"എനിക്കു കിട്ടിയേക്കാവുന്ന മാനസിക ഉല്ലാസം മാത്രമാണു ഈ അതിമോഹത്തിന്റെ പിന്നിലെ ഏക പ്രചോദനം"

എന്റെ കാര്യത്തിലും അതുതന്നെ സത്യം.
എഴുത് മാഷേ....എല്ലാ ഭാവുകങ്ങളും.
ബൂലോകത്തേക്ക് സ്വാഗതം.

harish said...

ഒരു പോസ്റ്റ് ഇട്ടപ്പോൽ എനിക്കു കിട്ടിയ സന്തോഷം ഇരട്ടിയാക്കുന്നു , ഇങ്ങനെ നിനച്ചിരിക്കാതെ വന്ന ഈ വാക്കുകൽ.....ഒരുപാട് നന്ദി ഉണ്ട് മാഷേ....എന്റെ ഭീഷണി ഇല്ലാതെ വന്ന ആദ്യത്തെ കമന്റ്... :-)
മറക്കില്ല ഞാന്......